ഒന്നു സങ്കല്പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻവെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു രൂപ പോലും ഇതിനായി മുടക്കേണ്ടതില്ല. കമ്പനി നോക്കുന്നതു ഒന്നു മാത്രം. വിശ്വാസ്യത. കമ്പനിയുടെ പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി നിങ്ങളുടെ കൈവശം വിശ്വസിച്ചു ഏല്‍പ്പിക്കാമൊ എന്നതു മാത്രം.
കമ്പനി രാജ്യത്തിനു വെളിയിൽ നിന്നുമുള്ളതായിരിക്കും. ചെയ്യേണ്ടതു കമ്പനിയയക്കുന്ന പണത്തിൽ നിന്നും കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക കമ്പനി പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നതു മാത്രം. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു. ഇതൊരു റിസ്കില്ലാത്ത ജോലി എന്നതാN. കാരണം നിങ്ങളൊരു ചില്ലി കാശു പോലും ഈ ബിസിനസിനായി മുടക്കുന്നില്ല. പകരം അങ്ങൊട്ടൂമിങ്ങോട്ടൂമുള്ള പണത്തിന്റെ കൈമാറ്റം ഉറപ്പു വരുത്തുന്നു എന്ന് മാത്രം . ഒറ്റ നോട്ടത്തിൽ ഒരു രൂപ പോലും കൈമാറ്റം ചെയ്യുന്ന ഏജന്റിനു നഷ്ട്പെടുന്നില്ല.
എന്നാൽ നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു ജോലി കിട്ടുന്ന ആൾ ഒരു ഫൈനാൻഷ്യൽ കുറ്റകൃത്യത്തിന്റെ ഇരയായി മാറുകയാണ് ചെയ്യുന്നത് . ഒരു ദിവസം രാവിലെ നിങ്ങൾക്കു നിങ്ങളുടെ ബാങ്കിംഗ് സെർവീസ് പ്രൊവൈഡറുടെ പക്കൽ നിന്നും ഒരു നോട്ടിസ് ലഭിക്കുന്നു. അതുവരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്ത തുക മുഴുവൻ ബാങ്കിലേക്ക് തിരിച്ചടക്കാനായിരിക്കും ആ നോട്ടിസിൽ ആവശ്യപ്പെടുന്നതു. കൂട്ടത്തിൽ ലാ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പക്കൽ നിന്നും ഒരു അറസ്റ്റ് വാറന്റും.
ഇത്തരത്തിൽ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന നിരവധി തട്ടിപ്പു സംഘങ്ങൾ ഇന്റർനെറ്റിൽ വ്യാപകമാൺ. ഇവർ നടത്തുന്ന ഫൈനാൻഷ്യൽ കുറ്റകൃത്യത്തിൽ ഉൾപെടുന്ന വ്യക്തിയെ മണി മ്യൂളർ അഥവാ ഏജന്റുമാർ എന്ന് വിളിക്കുന്നു. ഇൻഡ്യയിലൊ പുറം രാജ്യത്തൊ ഉള്ള വ്യക്തികളുടെയൊ മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളുടെയൊ അക്കൗണ്ടിൽ നിന്നും തട്ടീച്ചെടുകുന്ന പണമായിരിക്കും നിങ്ങളുമായി ബന്ധപ്പെട്ട കമ്പനി,നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്യുന്നതു. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നിലവിലുള്ളതെന്ന് തോന്നിക്കുന്ന ഇത്തരം കമ്പനികൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായവ ഫിഷിംഗ് വഴിയൊ മറ്റു വഴികൾ ഉപയോ)ഗിച്ചൊ കൈവശപ്പെടുത്തിയതിനു ശേഷം ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി അക്കൗണ്ടുകളിലെ പണം മണിമ്യൂളർമാർ എന്നറിയപ്പെടുന്ന ഏജന്റുമാരെ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും തുടർന്ന് ഈ ഏജന്റുമാർ അവരുടെ കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തു കൊടുക്കുന്നു.
പൊടുന്നനെ മണീ മ്യൂളർമാരുടെ അക്കൗണ്ടിലേക്കുള്ള കമ്പനിയുടെ ട്രാൻസാക്ഷൻ നിലക്കുകയും, പിന്നീട് അവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാനും കഴിയാതെ വരുന്നു. ബാങ്കുകളിൽ നിന്നും ലാ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്നും നോട്ടീസും അറസ്റ്റ് വാറന്റും ലഭിക്കുമ്പോഴായിരിക്കും തങ്ങളകപ്പെട്ട ചതിക്കുഴിയുടെ ആഴം മണി മ്യുളെഴ്സ് എന്നറിയപ്പെടുന്ന ഏജന്റുമാർ മനസ്സിലാക്കുന്നത്.
മണി മ്യൂളർമാർക്ക് ഇമെയിൽ ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമായിരിക്കും ബന്ധപ്പെടുന്ന കമ്പനിയുടെ പേരിൽ ഒരു വെബ്സൈറ്റൊ അല്ലെങ്കിലൊരു ഇമെയിൽ ഐഡിയൊ ക്രിയേറ്റ് ചെയ്യുനത്. യഥാർത്ഥത്തിൽ നിലവിലിലുള്ളതെന്ന് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വിവരങ്ങളായിരിക്കും ഇവയിലുണ്ടായിരിക്കുക, ഇതു വഴി ഏജന്റുമാരെ വിശ്വസിപ്പിക്കാനും ഈ തട്ടിപ്പു സംഘങ്ങൾക്കു കഴിയുന്നു. വെറുതെ കിട്ടുന്ന പണമല്ലെയെന്നു കരുതി ഏജന്റുമാർ ഇവരുടെ കെണിയിൽ ഉൾപ്പെടുകയും ചെയ്യുന്നു. അറിഞ്ഞു കൊണ്ടായിരിക്കില്ല ഇവർ ഇതിനകത്തു ചെന്നു ചാടുന്നതെങ്കിലും പിന്നീടുള്ള നിയമക്കുരുക്കുകൾ ഒഴിയാ ബാധയായിരിക്കും. ഇങ്ങനെയെന്തെങ്കിലും ഓഫറുകൾ ഇമെയിൽ വഴി ലഭിക്കുന്നുണ്ടെങ്കിൽ അവരുമായി ബന്ധപ്പെടാതിരിക്കുക എന്നതു മാത്രമാൺ ഇതിൽ ചെയ്യാവുന്ന ഏക കാര്യം. വെറുതെ പണം ലഭിക്കുന്നതല്ലെ എന്നു കരുതി അവരുമായി ബന്ധപ്പെടുകയൊ പണം ട്രാൻസ്ഫർ ചെയ്യുകയൊ ചെയ്താൽ മാനഹാനി, ധനനഷ്ടം സാധിക്കുമെങ്കിൽ ഒരു ജയിൽ വാസം എന്നിവയും ഒത്തുകിട്ടും. ഇത്തരം നിരവധി കേസുകൾ ഇൻഡ്യയിലൊട്ടാകെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലും ഒട്ടും കുറവില്ലാതെ തന്നെയുണ്ട്.
DEAR VISITORS..........

ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇസ്ടപ്പെട്ടെങ്കില്‍ താഴെ കാണുന്ന facebook link എല്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ wall എല്‍ പോസ്റ്റ് ചെയ്യുമോ ?
plsssssssssssssssss
PLS VISIT THIS SITE REGULARLY AND YOU MUST COMMENT HERE
1 Response to "ഇന്റർനെറ്റിലെ കോവർകഴുതകൾ"
എല്ലാവരും അത്യാവശ്യം വായിച്ചിരിക്കേണ്ട പോസ്റ്റ്. ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ഇത് സഹായകമാകും.
Good work sinaj.
Post a Comment