How do I set up video calling in facebook

Facebook has finally started filling up the missing blanks on their social network as an answer to Google Plus ... http://p.ost.im/p/dALNyV

How to Save Word Document in PDF format

In this post today i introduce new trick to save your word file into pdf format (.pdf) . everybody use microsof ... http://p.ost.im/p/dAYym8

oru chempaneer pooviruthu njanomale.... oru vela nin nerku neetiyilla.... enkilum engane nee arinju..... ente chempaneer pookunnathay ninakkayi..... sugandham parathunnathay ninakkay....... ♥ —


oru chempaneer pooviruthu njanomale....
oru vela nin nerku neetiyilla....
enkilum engane nee arinju.....
ente chempaneer pookunnathay ninakkayi.....
sugandham parathunnathay ninakkay....... ♥ —

MALAYALAM FILM കോപ്പി അടികല്‍

സ്വന്തം മുഖം നോക്കാന്‍ ഭയമാണ് മലയാള സിനിമക്ക്. സ്വന്തം ചലച്ചിത്രചരിത്രത്തിനിടയില്‍ മലയാളസിനിമ ഏറ്റവും കൂടുതല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചതും അഴുക്കുപുരണ്ട ആ മുഖം തന്നെ. കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ തമിഴ് ചവച്ചിറക്കി ജീവിക്കുന്ന കാലം മുതല്‍ ചില സിനിമകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ - കഥയുടെ രത്നച്ചുരുക്കം വായിക്കുമ്പോള്‍ - മറ്റു ചിലരുടെ അഭിപ്രായങ്ങളില്‍ കുരുങ്ങുമ്പോള്‍ - നമ്മള്‍ നിരാശരായിരുന്നു. അല്ലെങ്കില്‍ ഏതെങ്കിലും ചാനലിന്റെയോ ഡി.വി.ഡി.യുടെയോ രൂപത്തില്‍ അതേ കഥ, അതേ ശൈലി ബാക്ക് ഡ്രോപ്പ് സിന്റെയും അഭിനേതാക്കളുടെയും മാത്രം വ്യത്യാസത്തില്‍ കാണുമ്പോള്‍ നമ്മള്‍ ഞെട്ടിയിരുന്നു. അത്തരം ഞെട്ടലുകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു. ഓരോ പുതിയ സിനിമ മലയാളത്തില്‍ റിലീസാവുമ്പോഴും ഞെട്ടാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം. ആ ശ്രമങ്ങള്‍ ഇവിടെ വായിക്കാം. ഓരോ റിലീസിനും വായിക്കാം.
_________________________________________________________________________
പ്രണയം (2011) - Innocence (2000)
Updated on 31 August, 2011

പ്രണയിനിയെ സ്വന്തമാക്കിയവരുടെയും അല്ലാത്തവരുടെയും റൊമാന്‍റിക് ഭാവനയാണ് വാര്‍ദ്ധക്യകാലത്തെ വേദനാജനകമായ കണ്ടുമുട്ടല്‍. ബ്ലെസ്സിക്കാകട്ടെ അത് മനോഹരമായ ചലച്ചിത്രകാവ്യമാക്കാന്‍ കഴിഞ്ഞു. കാല്‍പനിക മനസ്സുള്ള മനുഷ്യര്‍ ഒരിക്കലെങ്കിലും കണ്ടിട്ടുള്ള ആ ഭാവന, ലോകത്തിന്റെ പല ഭാഗത്തും പലരും സാഹിത്യത്തിലും സിനിമയിലും ആവിഷ്കരിച്ചിട്ടുണ്ട്. അത്തരമൊരു ആവിഷ്ക്കാരസാമ്യം ഇവിടെയും വന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. Innocence എന്ന ചിത്രവും പ്രണയം എന്ന ചിത്രവും ഒരേ വികാരം തന്നെയാണ് പ്രേക്ഷകനുമായി പങ്കുവെക്കുന്നതെങ്കിലും ബ്ലെസ്സിയുടെ പ്രതിഭ ഉജ്ജ്വലമായി തിളങ്ങുന്ന ചിത്രം തന്നെയാണ് പ്രണയം. ബ്ലെസ്സിയുടെ ആദ്യചിത്രമായ കാഴ്ചയുടെ കടമെടുക്കല്‍ മുമ്പൊരിക്കല്‍ ഈ ബ്ലോഗില്‍ തന്നെ നമ്മള്‍ ചര്‍ച്ച ചെയ്തതാണ്.
പുതിയ വായനക്കാര്‍ക്ക് അതിവിടെ ക്ലിക്ക് ചെയ്ത് വായിക്കാം : (( കാഴ്ച അഥവാ ബാഷു ))

Innocence (2000):
രചന, സംവിധാനം: പോള്‍ കോക്ക് സ്
ഉള്ളടക്കം: വാര്‍ദ്ധക്യ കാലത്ത് കണ്ടുമുട്ടുന്ന പ്രണയിതാക്കളായ ആന്‍ഡ്രൂസിന്‍റെയും ക്ലെയറിന്റെയും ഹൃദയസ്പര്‍ശിയായ പ്രണയബന്ധത്തിന്റെ കഥ. ഭാര്യയില്ലാത്ത - സംഗീതജ്ഞനായ ആന്‍ഡ്രൂസ് ഭര്‍ത്തൃമതിയായി ജീവിക്കുന്ന തന്‍റെ പഴയ പ്രണയിനിയുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു. ജീവിതത്തിന്റെ സായാഹ്ന കാലത്ത് അത്തരം ഒരു ഒത്തുചേരല്‍ വിഷമകരമായിരുന്നു. വാര്‍ദ്ധക്യസഹജമായ അനാരോഗ്യം, അസുഖം, ക്ലെയറിന്റെ ഭര്‍ത്താവായ ജോണിന്‍റെ മാനസികാവസ്ഥ.... അങ്ങനെ കുറെ പ്രശ്നങ്ങള്‍ക്കിടയിലെ ആത്മീയ പ്രണയം.
ആ ചിത്രം മുഴുവനായി ഇവിടെ കാണാം :- (( Watch Full Movie Here ))
പ്രണയം (2011) :
രചന, സംവിധാനം: ബ്ലെസ്സി
ഉള്ളടക്കം: മാത്യൂസ് എന്ന ഫിലോസഫി പ്രൊഫസറുടെയും അയാളുടെ പ്രണയിനി ഗ്രേസിന്റെയും വാര്‍ദ്ധക്യകാലത്തെ പ്രണയകഥ. ഇവര്‍ക്കിടയില്‍ അച്യുതമേനോന്‍ എന്ന ഗ്രേസിയുടെ മുന്‍ഭര്‍ത്താവിന്റെ കുടുംബവും ജീവിതവും. ഇന്നസെന്‍സ് എന്ന ചിത്രത്തിന്‍റെ മൂലകഥ മനോഹരമായ തിരക്കഥയുടെ പിന്‍ബലത്തോടെ ആവിഷ്ക്കരിച്ചു.
_________________________________________________________________________

ചാപ്പാ കുരിശ് (2011) അഥവാ ഹാന്ദ്യുഅപ്പോന്‍ (കൊറിയന്‍ ചിത്രം) / HandPhone (2009)
Updated on 10th July, 2011
ചാപ്പാകുരിശ് - (2011):
രചന, സംവിധാനം: സമീര്‍ താഹിര്‍. ഈ ചിത്രത്തിന്റെ പോസ്റ്റര്‍ ഡിസൈനും ട്രെയിലറും '20 ഗ്രാംസ്' എന്ന ഇംഗ്ലീഷ് ചിത്രത്തിന്റെ പകര്‍പ്പായിരുന്നു.ഉള്ളടക്കം: അര്‍ജുന്റെ സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും, കാമുകിയുമൊത്തുള്ള രതി ദൃശ്യങ്ങളും, ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

ഹാന്ദ്യുഅപ്പോന്‍ / The Hand Phone (2009)
രചന, സംവിധാനം: കിം മി ഹ്യൂന്‍
ഉള്ളടക്കം: സെല്‍ ഫോണ്‍ നഷ്ട്ടപ്പെടുന്നതും തുടര്‍ന്ന് അയാളും ഒരു പെണ്‍കുട്ടിയുമായുള്ള രതി ദൃശ്യങ്ങളുടെ വീഡിയോ ടേപ്പ് കിട്ടുന്നതും ബ്ലാക്ക് മെയിലും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങളും.

_________________________________________________________________________
ആദാമിന്റെ മകന്‍ അബു(2011) അഥവാ മരുപ്പച്ച - ടെലിഫിലിം (2003)
Updated on 28th June, 2011

ആദാമിന്റെ മകന്‍ അബു
(2011)
രചന, സംവിധാനം: സലിം അഹമ്മദ്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന വൃദ്ധ ദമ്പതികളുടെ കഥ.
മരുപ്പച്ച - ടെലിഫിലിം (2003):
രചന, സംവിധാനം: അബ്ബാസ് കാളത്തോട്
ഉള്ളടക്കം: ഹജ്ജ് പ്രധാന സ്വപ്നമായി കണ്ടു ഹജ്ജിനു പോകാന്‍ കിട്ടുന്ന പണം മുഴുവന്‍ സ്വരുക്കൂട്ടി വെക്കുന്ന ഒരു മുസ്ലീം ബാലന്റെ കഷ്ട്ടപ്പാടിന്റെ കഥ.
_________________________________________________________________________

അന്‍വര്‍(2010) അഥവാ Traitor (2008):

അന്‍വര്‍(2010):
രചന,സംവിധാനം: അമല്‍ നീരദ്
ഉള്ളടക്കം: അന്‍വര്‍ എന്ന മുസ്ലീം യുവാവിന്റെ കുടുംബം കോയമ്പത്തൂര്‍ ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. പിന്നീട് കള്ളനോട്ടുകേസില്‍ അകപ്പെട്ടു അന്‍വര്‍ കേരളത്തിലെ ജയിലിലാവുന്നു. ജയിലില്‍ വെച്ച് ബാബുസേട്ട് എന്ന ഇസ്ലാമികഭീകരനുമായി അടുപ്പത്തിലാവുകയും തുടര്‍ന്ന് ബാബുസേട്ടും സംഘവും അന്‍വറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു.
ഇസ്ലാമിക പോരാട്ടത്തിനായി അന്‍വര്‍ ആ സംഘവുമായി ചേര്‍ന്ന് സര്‍ക്കാര്‍ സ്ഥാപനത്തിലും കാറിലും ബോംബു വെക്കുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥനായ സ്റാലിന്‍ മണിമാരനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് അന്‍വര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'അന്‍വര്‍' എന്ന മലയാള സിനിമ.

Traitor (2008):
കഥ: സ്റ്റീവ് മാര്‍ട്ടിന്‍
തിരക്കഥ,സംവിധാനം: ജഫ്രി നാഷ് മനോവ്
ഉള്ളടക്കം: സമീര്‍ ഹോണ്‍ സുഡാന്‍-അമേരിക്കന്‍ മുസ്ലീമാണ്. സമീറിന്റെ ചെറുപ്പത്തില്‍ പിതാവ് ഒരു കാര്‍ബോംബ്‌ സ്ഫോടനത്തില്‍ കൊല്ലപ്പെടുന്നു. ഒരു കേസിലകപ്പെട്ട സമീര്‍,യമന്‍ എന്ന രാജ്യത്ത് ജയിലിലാകുന്നു. ജയിലില്‍ വെച്ച് ഒമര്‍ എന്ന തീവ്രവാദി നേതാവുമായി അടുപ്പത്തിലാവുകയും ഒമറും സംഘവും സമീറിനെ ജയിലില്‍ നിന്ന് രക്ഷിച്ച് കൂടെ കൂട്ടുകയും ചെയ്യുന്നു. ഇസ്ലാമിക പോരാട്ടത്തിനായി സമീര്‍ ആ സംഘവുമായി ചേര്‍ന്ന് അമേരിക്കന്‍ കോണ്‍സുലേറ്റിലും ബസ്സിലും ബോംബ്‌ സ്ഫോടനം നടത്താന്‍ പ്ലാന്‍ ചെയ്യുന്നു. എന്നാല്‍ തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കാര്‍ട്ടര്‍ എന്ന ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ സഹായിക്കാനും ഭീകരരെ കണ്ടെത്താനും വേണ്ടിയാണ് സമീര്‍ ഇതൊക്കെ ചെയ്തതെന്ന രഹസ്യം വെളിപ്പെടുന്നു. തുടര്‍ന്ന് നടക്കുന്ന പോരാട്ടമാണ് 'ട്രെയിട്ടര്‍' എന്ന സിനിമ. ഇസ്ലാമിക മതഗ്രന്ഥം ഖുര്‍ ആന്‍ പഠിപ്പിക്കുന്നതെന്തെന്ന അവസാനരംഗസംഭാഷണം പോലും 'ട്രെയിട്ടര്‍' എന്ന സിനിമയില്‍ നിന്ന് 'അന്‍വര്‍' അതേപോലെ കോപ്പി ചെയ്തിരിക്കുന്നു.
_________________________________________________________________________

ഏയ്ഞ്ചല്‍ ജോണ്‍ (2009) അഥവാ It's a Wonderful Life (1946)

ഏയ് ഞ്ചല്‍ ജോണ്‍ (2009): രചന, സംവിധാനം: എസ്. എല്‍ പുരം ജയസൂര്യ
ഉള്ളടക്കം: ജീവിതം ആഘോഷിച്ചു മതിയായ യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ അയാളെ രക്ഷിക്കാന്‍ ദൈവം ജോണ്‍ എന്ന മാലാഖയെ (മോഹന്‍ലാല്‍) ഭൂമിയിലേക്ക്‌ അയക്കുന്നു. ജീവിതത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ മാലാഖ ആ യുവാവിനെ പല സന്ദര്‍ഭങ്ങളിലൂടെ കൊണ്ടുപോവുന്നു. ആയുസ്സ് തീരുമ്പോഴേക്കും അയാള്‍ ജീവിതത്തിലെ നന്മകള്‍ എന്താണെന്ന് മനസ്സിലാക്കുന്നു.

It's a Wonderful Life (1946) :
സംവിധാനം: ഫ്രാങ്ക് കാപ്രിസ്
ഉള്ളടക്കം: മാനസികമായി തകര്‍ന്ന ഒരു ബിസിനസുകാരനെ കരകയറ്റാന്‍ ദൈവം മാലാഖയെ ഭൂമിയിലേക്കയക്കുന്നു. സംഭവബഹുലമായ കുറെ സന്ദര്‍ഭങ്ങളിലൂടെ ജീവിതത്തിന്റെ നന്മകള്‍ പഠിപ്പിക്കുന്നു. ആയുസ്സിന്റെ അവസാനം ജീവിതത്തിലെ നന്മകള്‍ കൊണ്ട് ചെയ്യാവുന്നതെന്താണെന്ന് അയാള്‍ക്ക്‌ മാലാഖ മനസ്സിലാക്കി കൊടുക്കുന്നു.

തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍

ഈ പോസ്റ്റ് വായിച്ച് ചിരിച്ച് തള്ളാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ നിങ്ങളോരോരുത്തരും തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം…..
അമേരിക്കയിലെ ലാസ് വേഗാസില്‍ ഭാര്യയും 2 പെണ്മക്കളുമൊന്നിച്ച് സ്ഥിരതാമസമാക്കി വര്ഷങ്ങളായി കോഴിമുട്ടയുടെ ഹോള്സെയിലല്‍ ഡീലറായി മുട്ടവ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ലുട്ടാപ്പി പൊഡോള്സ്കി എന്നയാളുടെ മൂത്ത മകള്‍ക്ക് ആള് മാറീ ആരോ ഈ പോസ്റ്റ് അയച്ച് കൊടുക്കുകയുണ്ടായി… ഇത് വരെ എഴുതിയ പരീക്ഷകളെല്ലാം സപ്ലിയടീച്ച് വീട്ടിലിരിക്കുന്ന മകളുടെ ഹുഡായിപ്പുകള് നേരിട്ട് മനസ്സിലാക്കാനായി അവളുടെ മെയില്‍ ബോക്സ് പരിശോധിക്കാന്‍ പൊഡോള്സ്കി തീരുമാനിച്ച ദിവസമായിരുന്നു അത്. മെയില്‍ ബോക്സ് തുറന്നയുടനെ ആളും പേരുമറിയാതെ കിട്ടിയ ഇ-മെയില്‍ കണ്ട പൊഡോള്സ്കി ക്രുദ്ധനായി ഒരു നിമിഷം പോലും പാഴാക്കാതെ പ്രസ്തുത മെയില്‍ ഡിലീറ്റ് ചെയ്തു.. ദു:ഖമെന്തെന്നറിയാതെ ഇത്രയും കാലം ജീവിച്ച് വന്ന പൊഡോള്സ്കിയുടെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു… 2 ലക്ഷം മുട്ടകളുമായി വില്പനക്കു പോയ പൊഡോള്സ്കിയുടെ പെട്ടി ഓട്ടോയില്‍ ഒരു ടിപ്പര്‍ ലോറി വന്നിടിക്കുകയും മുട്ടകളെല്ലാം ചേര്‍ന്ന് റോഡില് ഒരു ജംബോ ഓംലറ്റ് രൂപപ്പെടുകയും അതു വഴി വായി നോക്കി നടക്കുകയായിരുന്ന ഗിന്നസ് ബുക്കുകാര് പൊഡോള്സ്കിയെ ഗിന്നസ് പൊഡോള്സ്കിയാക്കുകയും ചെയ്തു. ഇന്ഷ്വറന്‍സ് പ്രീമിയം പിഴ കൂടാതെ അടക്കേണ്ട അവസാന തീയ്യതി അന്നായിരുന്നുവെന്നോര്‍ത്ത് വിഷണ്ണനായിരുന്ന പൊഡോള്സ്കിയെത്തേടി മറ്റൊരു വാര്‍ത്തയെത്തി… പനിയായി ആസ്പത്രിയില് കൊണ്ടു പോയിരുന്ന ഇളയ മകള്‍ക്ക് പക്ഷിപ്പനിയാണെന്ന്…. അങ്ങനെ ഒരു വിധത്തില്‍ നേരം വെളുപ്പിച്ച പൊഡോള്സ്കിക്ക് ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി അടുത്ത പ്രഭാതം…സപ്ലിയടിച്ച് വീട്ടിലിരുന്ന മൂത്ത മകള് പൊഡോള്സ്കിയുടെ കോഴി ഫാമില്‍ കോഴികളെ കുളിപ്പിക്കാന്‍ വന്നിരുന്ന ചെക്കന്റെ കൂടെ ഒളിച്ചോടീപ്പോയി എന്ന വാര്‍ത്തയാണ് പൊഡോള്സ്കിയെ എതിരേറ്റത്..
ഇങ്ങനെ എവിടെത്തിരിഞ്ഞാലും കഷ്ടകാലം മാത്രമായതോടെ പൊഡോള്സ്കി ഒരു സുഹ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റുകാല്‍ രാധാക്രഷ്ണനെ കാണാന്‍ തീരുമാനിച്ചു.. പൊഡോള്സ്കിയുടെ രാഹു-കേതു അപഹാരങ്ങളെല്ലാം നിര്‍ണയിച്ച് കഴിഞ്ഞ ആറ്റുകാല്‍ പറഞ്ഞു... നിന്റെ പ്രശ്നങ്ങള്‍ക്കൊരൊറ്റ പരിഹാരമേയുള്ളൂ.. ഡിലീറ്റ് ചെയ്റ്റ ആ മെയില്‍ നീ റിക്കവര്‍ ചെയ്യണം

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards