മഞ്ചേരി: വീട്ടിലേക്ക് വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലില്‍ ഗുളികകള്‍. കളത്തുംപടി ഞാവലിങ്ങലിലെ നടുവിലക്കളത്തില്‍ ബാബു ശനിയാഴ്ച വൈകീട്ട് നെല്ലിപ്പറമ്പ് മില്‍മ ബൂത്തില്‍നിന്ന് വാങ്ങിയ പാലിലാണ് മൂന്ന് ഗുളികകള്‍ കണ്ടത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് തിളപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വായുവുമായി സമ്പര്‍ക്കംമൂലം ഇവ പാലില്‍ അലിഞ്ഞെങ്കിലും ഗുളികയുടെ ജലാറ്റിന്‍ കവര്‍ കണ്ടെടുത്തിട്ടുണ്ട്.
പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഇവ. 11.50 രൂപ വിലയുള്ള ഇളം നീല നിറത്തിലുള്ള പാല്‍പാക്കറ്റാണ് വാങ്ങിയിരുന്നത്. കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കിന്നില്ലത്രെ. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ക്ഷീരവികസന വകുപ്പിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പാലിന്റെ സാമ്പിളും ഗുളികയുടെ കവറും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.
No Response to "മില്‍മ പാലില്‍ ഗുളികകള്‍"
Post a Comment