നാല് ഇന്ത്യന്‍ നക്ഷത്രങ്ങളുടെ ശോഭയോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ ഐ.സി.സി പ്രഖ്യാപിച്ചു. ആരാധകര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിനൊന്നംഗ പടയെ തെരഞ്ഞെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, 1983ലെ ലോക ചാമ്പ്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്, ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് പല ലോക താരങ്ങളും പിന്തള്ളപ്പെട്ട സ്വപ്‌ന ഇലവനില്‍ ഇടം നേടിയത്.
നാല് ആസ്‌ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റിന്‍ഡീസുകാരും ഒരു പാകിസ്താന്‍ താരവുമാണ് ലോക ഇലവനിലെ മറ്റ് അംഗങ്ങള്‍. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 2000 പിന്നിടാനൊരുങ്ങുന്ന വേളയിലാണ് ഐ.സി.എസ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ലോക ഇലവനെ തെരഞ്ഞെടുത്തത്.
ജെഫ് ബോയ്‌കോട്ട്, ജാക് ഹോബ്‌സ്, ലെന്‍ഹട്ടന്‍, ഹനീഫ് മുഹമ്മദ്, ഹെര്‍ബട്‌സ്‌ക്ലിഫ് എന്നി മുന്‍നിര ഓപണിങ് ബാറ്റ്‌സ്മാന്മാരെ പിന്തള്ളിയാണ് സെവാഗും സുനില്‍ ഗവാസ്‌കറും ലോക ഇലവന്റെ ഓപണര്‍മാരായി മാറിയത്.
ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പിന്നാലെ നാലാമനായാണ് സചിന്‍ മധ്യനിര ബാറ്റ്‌സ്മാനായി ടീമിലിടം നേടിയത്. ബ്രാഡ്മാന് പുറമെ ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ടീമിലിടം നേടിയ ഓസീസ് താരങ്ങള്‍. വെസ്റ്റിന്‍ഡീസില്‍നിന്നും ബ്രയന്‍ ലാറയും കട്‌ലി ആംബ്രോസും സ്ഥാനം കണ്ടെത്തിയപ്പോള്‍ പാകിസ്താന്റെ പ്രാതിനിധ്യം വസീം അക്രമിലൊതുങ്ങി. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടെസ്റ്റ് രാജ്യങ്ങളില്‍നിന്ന് ആര്‍ക്കും ഇടം കണ്ടെത്താനായില്ല. ഓപണിങ് ബാറ്റ്‌സ്മാന്‍, മധ്യനിര ബാറ്റ്‌സ്മാന്‍, ഓള്‍ റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍, ഫാസ്റ്റ് ബൗളര്‍, സ്‌പിന്നര്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളില്‍നിന്നായി പ്രഖ്യാപിച്ച 60 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍നിന്നാണ് 11 പേരെ ആരാധകര്‍ തെരഞ്ഞെടുത്തത്.
സ്‌പിന്നര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരുന്ന ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ എന്നിവര്‍ പിന്തള്ളപ്പെട്ടു. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജോര്‍ജ് ഹാഡ്‌ലി, ഇയാന്‍ ബോതം, ഇമ്രാന്‍ഖാന്‍, ഗാരി ബോബേഴ്‌സ്, ഡെന്നിസ് ലില്ലി, മാല്‍ക്കം മാര്‍ഷല്‍, കോട്‌നി വാല്‍ഷ് എന്നീ ലോക താരങ്ങളും പിന്തള്ളപ്പെട്ടു.
ടെസ്റ്റിലെ ലോക ഇലവന്‍
ഓപണര്‍മാര്‍: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍ (ഇരുവരും ഇന്ത്യ).
മധ്യനിര: ഡോണ്‍ ബ്രാഡ്മാന്‍ (ആസ്‌ട്രേലിയ), ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്), സചിന്‍ ടെണ്ടുല്‍കര്‍ (ഇന്ത്യ).
ഓള്‍ റൗണ്ടര്‍: കപില്‍ദേവ് (ഇന്ത്യ)
വിക്കറ്റ് കീപ്പര്‍: ആഡം ഗില്‍ക്രിസ്റ്റ് (ആസ്‌ട്രേലിയ)
ഫാസ്റ്റ് ബൗളര്‍മാര്‍: കട്‌ലി ആംബ്രോസ് (വെസ്റ്റിന്‍ഡീസ്), ഗ്ലെന്‍ മെക്ഗ്രാത്ത് (ആസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍)
സ്‌പിന്നര്‍: ഷെയ്ന്‍ വോണ്‍ (ആസ്‌ട്രേലിയ).
No Response to "ഐ.സി.സി ടെസ്റ്റ് ഇലവന്‍: സ്വപ്‌ന സംഘത്തില്‍ ഇന്ത്യന്‍ തിളക്കം"
Post a Comment