ലണ്ടന്‍ : മൊബൈല്‍ഫോണും കോഡ്ലെസ് ഫോണും ഉപയോഗിക്കുന്നവരില്‍ മാരകമായ മസ്തിഷ്കാര്‍ബുദത്തിനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. മാരകമായ ബ്രെയിന്‍ ട്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ഗ്ലയോമയാണ് ഇവരില്‍ കണ്ടുവരുന്നത്. കൗമാരപ്രായത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് തുടങ്ങുകയും 10 വര്‍ഷം തുടരുകയും ചെയ്യുന്നവരില്‍ ഇതിന് സാധ്യത 4.9 ശതമാനം കൂടുതലാണ്. ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര അര്‍ബുദ ഗവേഷണ ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഓങ്കോളജിയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്. ഒറെബ്രോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഉമിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
Subscribe to:
Post Comments (Atom)
No Response to "മൊബൈല്‍ഫോണ്‍ മസ്തിഷ്കാര്‍ബുദ സാധ്യത അഞ്ചിരട്ടിയാക്കും"
Post a Comment