സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല

സത്യന്‍... ഭാവാഭിനയത്തിന്റെ പാഠശാല....മിമിക്രിക്കാര്‍ വേദികളില്‍അനുകരിച്ച് കാണിച്ച് ചുരുക്കി
ക്കളഞ്ഞ ആ രൂപത്തിന് അതിലുമെത്രയോ അര്‍ത്ഥതലങ്ങളുണ്ട്. സൂക്ഷമായ ഭാവാഭിനയത്തില്‍ ഈ അനശ്വര താരത്തെ കവച്ചുവയ്ക്കാന്‍ മറ്റൊരാള്‍ മലയാളത്തിലില്ല. മലയാളസിനിമയിലെ ഈ പ്രതിഭാ...ധനന്‍ മറഞ്ഞുപോയിട്ട് 15 നാല്‍പതുവര്‍ഷം തികയുന്നു. ജൂണ്‍ 15ന് ബുധനാഴ്ചയാണ് സത്യന്റെ നാല്‍പതാം ചരമവാര്‍ഷികം. ചിരിക്കുമ്പോള്‍ കണ്ണില്‍ ഹൃദയനൈര്‍മല്യമാണ് പ്രകാശിക്കുക, കോപം വരുമ്പോഴാകട്ടെ അത് കണ്ണുകളിലേയ്ക്ക് ഇരച്ചുകയറും. ഭാവങ്ങളുടെ ഏറ്റിറക്കങ്ങള്‍ ആ മുഖത്തുനിന്നും മലയാളികള്‍ വായിച്ചെടുത്തതാണ്. അറുപതുപിന്നിട്ട ഓരോമലയാളിക്കും ഗൃഹാതുരത്വത്തിന്റെ ഒരു പാട്ഓര്‍മ്മകള്‍ സമ്മാനിക്കുന്ന സത്യനും സത്യന്‍ സിനിമകളും പുതിയ തലമുറയുടെ പടിക്കുപുറത്താണ്. സിനിമയുടെ കെട്ടും മട്ടും ആസ്വാദനത്തിന്റെ ശീലങ്ങളും ചേരുവകളും മാറി മറിഞ്ഞ് നമ്മുടെ സിനിമ..സ്വത്വാന്വേഷണത്തിലാണിപ് പോള്‍.. 1912 നവംമ്പര്‍ 9ന് തിരുവനന്തപുരത്ത് ചെറുവിളാകത്തുജനിച്ച സത്യനേശന്റെ ബാല്യകൌമാരങ്ങള്‍ കഷ്ടപ്പാടിന്റേതായിരുന്നു. സ്‌കൂള്‍ അദ്ധ്യാപകന്‍, വക്കീല്‍ ഗുമസ്തന്‍, സെക്രട്ടറിയേറ്റില്‍ ക്‌ളാര്‍ക്ക്, ബ്രിട്ടീഷ് സൈന്യത്തില്‍ ഓഫീസര്‍ , സര്‍ സിപി യുടെ പോലീസ് സേനയില്‍ ഇങ്ങനെ ജീവിതവഴിയില്‍ എടുത്തഅണിഞ്ഞ വേഷങ്ങള്‍ നിരവധി. നാടകാഭിനയത്തിന്റെ ബലത്തില്‍ 1951ല്‍ ത്യാഗസീമ എന്ന സിനിമയില്‍ അഭിനയിച്ചു. ഒരു സിനിമനടന് വേണ്ടിയിരുന്ന നിറമോ, ഉയരമോ, സൗന്ദര്യമോ ഇല്ലാതെ തന്നെ സത്യനേശന്‍ മലയാള സിനിമയെ തന്റെ വരുതിയിലാക്കി. സര്‍ സി.പി യുടെ പോലീസില്‍ വില്ലന്‍ സ്വഭാവക്കാരനായ സത്യനേശന്‍ സിനിമയില്‍ ഒരുതികഞ്ഞ കലാകാരനായിരുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരമാവധി സഹകരിക്കാനും സഹായിക്കാനും മനസ്സുള്ള തിരക്കുള്ള നടന്‍. ആത്മസഖിയിലെ നായകവേഷത്തില്‍ നിന്ന്... നീലക്കുയില്‍, പാലാട്ട് കോമന്‍, തച്ചോളി ഒതേനന്‍ , മുടിയനായപുത്രന്‍,ഭാര്യ, പഴശ്ശിരാജ,ഓടയില്‍ നിന്ന്, കാട്ടുതുളസി, യക്ഷി,അടിമകള്‍, മൂലധനം,നിങ്ങളെന്നെ കമ്മ്യൂണിസ്‌റാക്കി, ഒരുപെണ്ണിന്റെ കഥ, കടല്‍പ്പാലം, ചെമ്മീന്‍.....തുടങ്ങി നൂറ്റമ്പതോളം സിനിമകളില്‍ പ്രതിഭയുടെ അവിസ്മരണീയ സാന്നിധ്യമേകി സത്യന്‍ മലയാളസിനിമയെ അനുഗ്രഹിച്ചു. 1954ല്‍ പി.ഭാസ്‌കരനും രാമുകാര്യാടും ചേര്‍ന്നൊരുക്കിയ നീലക്കുയിലിലെ ശ്രീധരന്‍ എന്ന കഥാപാത്രത്തിന് രാഷ്ട്രപതിയുടെ രജതകമലം.മലയാളത്തിന് കിട്ടുന്ന ആദ്യത്തെ അംഗീകാരം കൂടിയാണിത്. പിന്നീട് കടല്‍പ്പാലം, ചെമ്മീന്‍ സിനിമകളുംദേശീയഅംഗീകാരങ്ങള്‍ നേടിത്തന്നു.ഇന്നത്തെപ്പോലെ അവാര്‍ഡുകളുടെ പെരുമഴക്കാലം അന്നില്ല. അവാര്‍ഡ് ഏര്‍പ്പെടുത്തി കാശടിക്കുന്ന ഏര്‍പ്പാടും അന്നില്ല. ഈ മഹാനടന്റെ സാമിപ്യം നേരിട്ടനുഭവിച്ച.ഹൈവോട്ടേജിന്റെ ലൈംലൈറ്റില്‍ സഹവര്‍ത്തിച്ച പ്രതിഭകള്‍ അസ്തമിച്ചുകൊണ്ടിരിക്കുന്നു. നടന്‍ മധു,ഷീല ,നവോദയ അപ്പച്ചന്‍ ,ടി ഇ. വാസുദേവന്‍,തുടങ്ങിയ പ്രശസ്തരായ അക്കാലത്തേയും സമാരാധ്യര്‍ക്ക് ഒരുപക്ഷേ ഏറെ ഓര്‍ത്തെടുക്കാനുണ്ടാകും സത്യനെന്ന നടനെകുറിച്ച്,മനുഷ്യനെ കുറിച്ച്. തന്റെ ജീവിതത്തിന്റെ അവസാനകാലം ചെലവിട്ട തിരുവനന്തപുരത്തെ സിതാര എന്ന വീട് ഓര്‍മ്മകളുടെ ഇരമ്പലുകളോടെ ഇപ്പോഴുമുണ്ട്.അര്‍ബുദത്തിന്റെ മാരക കോശങ്ങള്‍ ആക്രമിക്കുമ്പോഴും അഭിനയം മറന്ന് വിശ്രമിക്കാന്‍ തയ്യാറാവാത്ത ആ മഹാനടന്‍ മലയാള സിനിമയുടെ മുതല്‍ക്കൂട്ടാണ്. കാലം എത്ര പിന്നിട്ടാലും ഒറ്റ സിനിമാഭിനയംകൊണ്ട് നിലത്തുനില്‍ക്കാത്ത പുതിയകാലത്തെ നടന്‍മാര്‍ക്ക് കണ്ടുപഠിക്കാനുള്ള. അറിഞ്ഞുചെയ്യാനുള്ള ഒരുപാട് കാര്യങ്ങള്‍ അവശേഷിപ്പിച്ച് കടന്നുപോയ സത്യന്റെ ഓര്‍മ്മകള്‍ക്കു മുമ്പില്‍ ഒരുപിടി മിഴിനീര്‍ പൂക്കള്‍ അര്‍പ്പിക്കാം.
ഐ.സി.സി ടെസ്റ്റ് ഇലവന്‍: സ്വപ്‌ന സംഘത്തില്‍ ഇന്ത്യന്‍ തിളക്കം

നാല് ഇന്ത്യന്‍ നക്ഷത്രങ്ങളുടെ ശോഭയോടെ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലോക ഇലവനെ ഐ.സി.സി പ്രഖ്യാപിച്ചു. ആരാധകര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലൂടെയാണ് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച പതിനൊന്നംഗ പടയെ തെരഞ്ഞെടുത്തത്. ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍കര്‍, 1983ലെ ലോക ചാമ്പ്യന്‍ ക്യാപ്റ്റന്‍ കപില്‍ദേവ്, ലിറ്റില്‍ മാസ്റ്റര്‍ സുനില്‍ ഗവാസ്‌കര്‍, വീരേന്ദര്‍ സെവാഗ് എന്നിവരാണ് പല ലോക താരങ്ങളും പിന്തള്ളപ്പെട്ട സ്വപ്‌ന ഇലവനില്‍ ഇടം നേടിയത്.
നാല് ആസ്‌ട്രേലിയന്‍ താരങ്ങളും രണ്ട് വെസ്റ്റിന്‍ഡീസുകാരും ഒരു പാകിസ്താന്‍ താരവുമാണ് ലോക ഇലവനിലെ മറ്റ് അംഗങ്ങള്‍. ടെസ്റ്റ് മത്സരങ്ങളുടെ എണ്ണം 2000 പിന്നിടാനൊരുങ്ങുന്ന വേളയിലാണ് ഐ.സി.എസ് ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെ ലോക ഇലവനെ തെരഞ്ഞെടുത്തത്.
ജെഫ് ബോയ്‌കോട്ട്, ജാക് ഹോബ്‌സ്, ലെന്‍ഹട്ടന്‍, ഹനീഫ് മുഹമ്മദ്, ഹെര്‍ബട്‌സ്‌ക്ലിഫ് എന്നി മുന്‍നിര ഓപണിങ് ബാറ്റ്‌സ്മാന്മാരെ പിന്തള്ളിയാണ് സെവാഗും സുനില്‍ ഗവാസ്‌കറും ലോക ഇലവന്റെ ഓപണര്‍മാരായി മാറിയത്.
ക്രിക്കറ്റ് ഇതിഹാസം ഡൊണാള്‍ഡ് ബ്രാഡ്മാന്റെ പിന്നാലെ നാലാമനായാണ് സചിന്‍ മധ്യനിര ബാറ്റ്‌സ്മാനായി ടീമിലിടം നേടിയത്. ബ്രാഡ്മാന് പുറമെ ആഡം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് ടീമിലിടം നേടിയ ഓസീസ് താരങ്ങള്‍. വെസ്റ്റിന്‍ഡീസില്‍നിന്നും ബ്രയന്‍ ലാറയും കട്‌ലി ആംബ്രോസും സ്ഥാനം കണ്ടെത്തിയപ്പോള്‍ പാകിസ്താന്റെ പ്രാതിനിധ്യം വസീം അക്രമിലൊതുങ്ങി. ശ്രീലങ്ക, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടെസ്റ്റ് രാജ്യങ്ങളില്‍നിന്ന് ആര്‍ക്കും ഇടം കണ്ടെത്താനായില്ല. ഓപണിങ് ബാറ്റ്‌സ്മാന്‍, മധ്യനിര ബാറ്റ്‌സ്മാന്‍, ഓള്‍ റൗണ്ടര്‍, വിക്കറ്റ് കീപ്പര്‍, ഫാസ്റ്റ് ബൗളര്‍, സ്‌പിന്നര്‍ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളില്‍നിന്നായി പ്രഖ്യാപിച്ച 60 താരങ്ങളുടെ ചുരുക്കപ്പട്ടികയില്‍നിന്നാണ് 11 പേരെ ആരാധകര്‍ തെരഞ്ഞെടുത്തത്.
സ്‌പിന്നര്‍മാരുടെ പട്ടികയില്‍ ഇടം നേടിയിരുന്ന ബിഷന്‍ സിങ് ബേദി, അനില്‍ കുംബ്ലെ എന്നിവര്‍ പിന്തള്ളപ്പെട്ടു. വിവിയന്‍ റിച്ചാര്‍ഡ്‌സ്, ജോര്‍ജ് ഹാഡ്‌ലി, ഇയാന്‍ ബോതം, ഇമ്രാന്‍ഖാന്‍, ഗാരി ബോബേഴ്‌സ്, ഡെന്നിസ് ലില്ലി, മാല്‍ക്കം മാര്‍ഷല്‍, കോട്‌നി വാല്‍ഷ് എന്നീ ലോക താരങ്ങളും പിന്തള്ളപ്പെട്ടു.
ടെസ്റ്റിലെ ലോക ഇലവന്‍
ഓപണര്‍മാര്‍: വീരേന്ദര്‍ സെവാഗ്, സുനില്‍ ഗവാസ്‌കര്‍ (ഇരുവരും ഇന്ത്യ).
മധ്യനിര: ഡോണ്‍ ബ്രാഡ്മാന്‍ (ആസ്‌ട്രേലിയ), ബ്രയാന്‍ ലാറ (വെസ്റ്റിന്‍ഡീസ്), സചിന്‍ ടെണ്ടുല്‍കര്‍ (ഇന്ത്യ).
ഓള്‍ റൗണ്ടര്‍: കപില്‍ദേവ് (ഇന്ത്യ)
വിക്കറ്റ് കീപ്പര്‍: ആഡം ഗില്‍ക്രിസ്റ്റ് (ആസ്‌ട്രേലിയ)
ഫാസ്റ്റ് ബൗളര്‍മാര്‍: കട്‌ലി ആംബ്രോസ് (വെസ്റ്റിന്‍ഡീസ്), ഗ്ലെന്‍ മെക്ഗ്രാത്ത് (ആസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍)
സ്‌പിന്നര്‍: ഷെയ്ന്‍ വോണ്‍ (ആസ്‌ട്രേലിയ).
മില്‍മ പാലില്‍ ഗുളികകള്‍

മഞ്ചേരി: വീട്ടിലേക്ക് വാങ്ങിയ മില്‍മയുടെ പാക്കറ്റ് പാലില്‍ ഗുളികകള്‍. കളത്തുംപടി ഞാവലിങ്ങലിലെ നടുവിലക്കളത്തില്‍ ബാബു ശനിയാഴ്ച വൈകീട്ട് നെല്ലിപ്പറമ്പ് മില്‍മ ബൂത്തില്‍നിന്ന് വാങ്ങിയ പാലിലാണ് മൂന്ന് ഗുളികകള്‍ കണ്ടത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിച്ച് തിളപ്പിക്കാനൊരുങ്ങുമ്പോഴാണ് ഇവ ശ്രദ്ധയില്‍പെട്ടത്. വായുവുമായി സമ്പര്‍ക്കംമൂലം ഇവ പാലില്‍ അലിഞ്ഞെങ്കിലും ഗുളികയുടെ ജലാറ്റിന്‍ കവര്‍ കണ്ടെടുത്തിട്ടുണ്ട്.
പച്ച, ചുവപ്പ്, വെള്ള നിറങ്ങളിലാണ് ഇവ. 11.50 രൂപ വിലയുള്ള ഇളം നീല നിറത്തിലുള്ള പാല്‍പാക്കറ്റാണ് വാങ്ങിയിരുന്നത്. കസ്റ്റമര്‍ കെയര്‍ സെന്ററുമായി ബന്ധപ്പെട്ടെങ്കിലും ഫോണ്‍ എടുക്കിന്നില്ലത്രെ. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും ക്ഷീരവികസന വകുപ്പിനും പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് ഇവര്‍. പാലിന്റെ സാമ്പിളും ഗുളികയുടെ കവറും ഇവര്‍ സൂക്ഷിച്ചിട്ടുണ്ട്.

ഏറ്റവും ചെറിയ ഡീസല്‍ എന്‍ജിനുമായി ബീറ്റ് വരുന്നു

ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്ന ഷെവര്‍ലെ ബീറ്റ് ഡീസലിന്റെ വിശദാംശങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. നിരവധി സവിശേഷതകളുമായാണ് ബീറ്റ് വരുന്നത്. ഇന്ത്യയിലെ ഡീസല്‍ കാറുകളില്‍വച്ച് ഏറ്റവും ചെറിയ കോമണ്‍ റെയ്ല്‍ ഡീസല്‍ എന്‍ജിനാണ് മുഖ്യ സവിശേഷത. ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ഭാരംകുറഞ്ഞ ഡീസല്‍കാറും ബൂറ്റുതന്നെ. 24 കിലോമീറ്ററാണ് എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തുന്ന മൈലേജ്. ബീറ്റിനെക്കുറിച്ച് ഇനി അറിയാനുള്ളത് വില മാത്രം. വിലയും ഏറെ ആകര്‍ഷകമാവുമെന്നാണ് സൂചന.
ഇന്ത്യയ്ക്കുവേണ്ടി ജി.എം വികസിപ്പിച്ച ഈ ഡീസല്‍ എന്‍ജിന്‍ ലോകത്ത് മറ്റെവിടെയും കണ്ടെത്താനാകില്ല. ഫിയറ്റില്‍നിന്ന് ലഭിച്ച 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനില്‍നിന്നാണ് ജനറല്‍ മോട്ടോഴ്‌സ് ഈ ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. എന്‍ജിന്റെ വലിപ്പം കുറച്ചതിനൊപ്പം ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും ജി.എം വിജയിച്ചു. ജി.എം ടെക് ഇന്ത്യ, ജി.എം പവര്‍ട്രെയ്ന്‍ യൂറോപ് എന്നിവ സംയുക്തമായാണ് ഡീസല്‍ എന്‍ജിന്‍ വികസിപ്പിച്ചത്. ബീറ്റുകള്‍ നിര്‍മ്മിക്കുന്ന ചകനിലെ പ്ലാന്റില്‍ തന്നെയാവും ചെറിയ ഡീസല്‍ എന്‍ജിനുകളും നിര്‍മ്മിക്കുക.
പെട്രോള്‍ വേരിയന്റുകളിലുള്ള ഹൈഡ്രോളിക് പവര്‍ സ്റ്റിയറിങ്ങിന്റെ സ്ഥാനത്ത് ഇലക്ട്രോണിക് പവര്‍ സ്റ്റിയറിങ്ങാണ് ഡീസല്‍ ബീറ്റിലുള്ളത്. ടയറുകളുടെ വീതി ജി.എം നേരിയ തോതില്‍ കുറച്ചിട്ടുണ്ട്. അനായാസ ഗിയര്‍മാറ്റം സാധ്യമാക്കുന്ന തരത്തില്‍ ഗിയര്‍ബോക്‌സും നവീകരിച്ചിട്ടുണ്ട്. ഇവയൊഴിച്ചാല്‍ മറ്റെല്ലാം പെട്രോള്‍ ബീറ്റിലേതിന് സമാനമാണെന്നാണ് സൂചന. ഏറ്റവും അധികം സ്ഥലസൗകര്യമുള്ള ഇന്ത്യയിലെ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് ഷെവര്‍ലെ ബീറ്റ്. 4.2 ലക്ഷംമുതലാവും ഡീസല്‍ ബീറ്റിന്റെ എക്‌സ് ഷോറൂം വില എന്നാണ് സൂചന. അതിശയിപ്പിക്കുന്ന സവിശേഷതകളുമായി ഷെവര്‍ലെ ബീറ്റ് ഡീസല്‍ ജൂലായ് 25 ന് വിപണിയിലെത്തും.

ഹാരിപോട്ടറുടെ ആരാധ്യപുരുഷന്‍

2007-ല്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്നതിനിടെയാണ് അതിനകംതന്നെ ഹാരിപോട്ടര്‍ സിനിമകളിലൂടെ അതിപ്രശസ്തനായിക്കഴിഞ്ഞിരുന്ന റാഡ്ക്ലിഫ് സച്ചിന്റെ ഓട്ടോഗ്രാഫിനായി ലോര്‍ഡ്‌സില്‍ കാത്തുനിന്നത്. തന്റെ പതിനെട്ടാം പിറന്നാള്‍ ദിനം ആ കാത്തിരിപ്പ് സഫലമായി.

ഹാരിപോട്ടര്‍ പരമ്പരയിലെ അവസാന സിനിമയായ 'ഹാരിപോട്ടര്‍ ആന്‍ഡ് ദ ഡെത്ത്‌ലി ഹാളോസ് ' രണ്ടാം ഭാഗം ലോകം കീഴടക്കുമ്പോഴും സച്ചിനോടുള്ള ആരാധന റാഡ്ക്ലിഫ് മറച്ചുവെക്കുന്നില്ല. ഇന്ത്യയില്‍ ലോകകപ്പ് നടക്കുമ്പോള്‍ ഇവിടെയെത്തി സച്ചിനെ കാണണമെന്ന് റാഡ്ക്ലിഫ് ആഗ്രഹിച്ചിരുന്നു. പക്ഷേ തിരക്കുമൂലം സാധിച്ചില്ല. എങ്കിലും അടുത്തുതന്നെ ഇന്ത്യയിലെത്തി ഇവിടത്തെ ആരാധകരെ നേരില്‍ക്കാണണമെന്ന് റാഡ്ക്ലിഫിന് മോഹമുണ്ട്. ഒപ്പം തന്റെ ആരാധനാ മൂര്‍ത്തിയായ സച്ചിനെ നേരില്‍ക്കാണണമെന്നും.
റാഡ്ക്ലിഫിന് സച്ചിനെക്കാണാനുള്ള അവസരം ഇപ്പോള്‍ ഒരുങ്ങിയിട്ടുണ്ട്. രണ്ടുമാസം നീണ്ട പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗ്ലണ്ടിലുണ്ടിപ്പോള്‍. ക്രിക്കറ്റിന് പുറത്ത് തീര്‍ത്തും വ്യത്യസ്തമായ മേഖലകളില്‍നിന്ന് സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് ആരാധകരേറുന്ന കാലമാണിത്. വേഗത്തിന്റെ പര്യായമായ ഉസൈന്‍ ബോള്‍ട്ട് അടുത്തിടെ താനൊരു സച്ചിന്‍ ഫാനാണെന്ന് വെളിപ്പെടുത്തിയിരുന്നു.
സച്ചിന്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി തികച്ചപ്പോള്‍ സാക്ഷാല്‍ റോജര്‍ ഫെഡറര്‍ അക്കാര്യത്തെക്കുറിച്ച് അതിശയത്തോടെ തന്നോട് സംസാരിച്ചതായി മഹേഷ് ഭൂപതി അടുത്തിടെ വെളിപ്പെടുത്തി. റോജര്‍ ഫെഡററെ ആരാധിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇക്കുറി വിംബിള്‍ഡണിലെത്തി ഫെഡററെക്കണ്ടതും ഇരുവരും ഏറെനേരം ക്രിക്കറ്റ് ചര്‍ച്ചചെയ്തതും വാര്‍ത്തകള്‍ കീഴടക്കിയതും അടുത്തിടെയാണ്.
സക്കര്‍ബര്‍ഗ് -ഗൂഗിള്‍ പ്ലസിലെ താരം

ഫെയ്ബുക്കിന് ബദലായി അവതരിപ്പിക്കപ്പെട്ട ഗൂഗിള്‍ പ്ലസ് എന്ന സൗഹൃദക്കൂട്ടായ്മയിലെ ഏറ്റവും ജനപ്രിയന്‍ ആരെന്നറിയുമോ. ഫെയ്‌സ്ബുക്കിന്റെയും ട്വിറ്ററിന്റെയും കാര്യംവെച്ച് ആഷ്ച്ചണ്‍ കുച്ചര്‍, ലേഡി ഗാഗ എന്നൊക്കെ പറയാന്‍ വരട്ടെ. സാക്ഷാല്‍ മാര്‍ക് സൂക്കര്‍ബര്‍ഗ് ആണ് ഗൂഗിള്‍ പ്ലസിലെ നായകന്‍! ഫെയ്‌സ്ബുക്ക് സ്ഥാപകനും മേധാവിയുമായ സക്കര്‍ബര്‍ഗിന് ഏതാണ്ട് 35000 സുഹൃത്തുക്കള്‍ ഗൂഗിള്‍ പ്ലസിലുണ്ട്.
ഇത്രയും സുഹൃത്തുക്കളുണ്ടെന്ന് പറഞ്ഞാല്‍ അതിനര്‍ഥം സക്കര്‍ബര്‍ഗ് പോസ്റ്റുചെയ്യുന്ന കാര്യങ്ങള്‍ 35000 പേര്‍ ഗൂഗില്‍ പ്ലസില്‍ പിന്തുടരുന്നു എന്നാണ്. ഗൂഗിളിന്റെ സ്ഥാപകരിലൊരാളും ഇപ്പോഴത്തെ മേധാവിയുമായ ലാറി പേജിന് ഗൂഗിള്‍ പ്ലസില്‍ ഇത്രയും ആരാധകരില്ല. അദ്ദേഹത്തിന് 24,000 സുഹൃത്തുക്കളാണുള്ളത്.
ഗൂഗിള്‍ പ്ലസിലെ പ്രൊഫൈലുകളുമായി ബന്ധപ്പെട്ട് സോഷ്യല്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സേവനദാതാക്കള്‍ നടത്തിയ സര്‍വെയിലാണ് ഗൂഗിള്‍ പ്ലസിലെ ജനപ്രിയരുടെ വിവരങ്ങള്‍ വ്യക്തമായത്. ഗൂഗിള്‍ അതിന്റെ പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സര്‍വീസ് അവതരിപ്പിച്ചിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. പരീക്ഷണാര്‍ഥം പരിമിതമായ തോതില്‍ മാത്രമാണ് നിലവില്‍ ഗൂഗിള്‍ പ്ലസില്‍ ആളെ ചേര്‍ക്കാന്‍ അനുവദിക്കുന്നത്.
സക്കര്‍ബര്‍ഗിന്റെ പ്രൊഫൈല്‍ യഥാര്‍ഥത്തില്‍ അദ്ദേഹത്തിന്റേത് തന്നെയാണോ എന്നകാര്യം ഫെയ്‌സ്ബുക്കോ ഗൂഗിളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, സക്കര്‍ബര്‍ഗിന്റെ സുഹൃത്‌വലയത്തിലുള്ളവരില്‍ ഒട്ടേറെപ്പേര്‍ ഗൂഗിള്‍ പ്ലസില്‍ ചേര്‍ന്നിട്ടുള്ള ഫെയ്‌സ്ബുക്ക് ഉന്നതരാണ്. ഫെയ്‌സ്ബുക്കിലെ ചീഫ് ടെക്‌നോളജി ഓഫീസര്‍ ബ്രറ്റ് ടെയ്‌ലര്‍, പ്രോഡക്ട് മാനേജര്‍മാരിലൊരാളായ സാം ലെസ്സിന്‍ തുടങ്ങിയവരൊക്കെ അതില്‍ ഉള്‍പ്പെടുന്നു.
ഇന്റര്‍നെറ്റില്‍ ശക്തിപ്പെടുന്ന സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ചൂഷണം ചെയ്യാന്‍ എല്ലാവരും രംഗത്തുണ്ട്, ഗൂഗിളും ആപ്പളും മൈക്രോസോഫ്ടുമെല്ലാം. സോഷ്യല്‍ മീഡിയയുടെ ഗുണഫലങ്ങള്‍ ഏറ്റവും നന്നായി അനുഭവിക്കുന്ന കമ്പനി ഫെയ്‌സ്ബുക്കാണ്.
ഗൂഗിള്‍ പ്ലസിന്റെ ആവിര്‍ഭാവവും, അതില്‍ സക്കര്‍ബര്‍ഗ് എത്തി എന്നതും സോഷ്യല്‍ മീഡിയ രംഗം പുതിയൊരു കിടമത്സരത്തിന്റെ യുഗത്തിലേക്ക് കടക്കുന്നതിന്റെ സൂചനയായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഫെയ്‌സ്ബുക്കിലെ ഒരാളുടെ വിവരങ്ങള്‍ ആവശ്യമെങ്കില്‍ ഗൂഗിള്‍ പ്ലസ് പോലൊരു പുതിയ സര്‍വീസിലേക്ക് മാറ്റാന്‍ സാധിക്കും. യൂസര്‍മാര്‍ക്ക് പുതിയ സര്‍വീസില്‍ തങ്ങളുടെ വിവരങ്ങള്‍ പുനര്‍നിര്‍മിക്കാനുമാകും. ഗൂഗിള്‍ പ്ലസിലേക്ക് ഫെയ്‌സ്ബുക്കിലെ വിവരങ്ങള്‍ മാറ്റാന്‍ സഹായിക്കുന്ന ഗൂഗിള്‍ ക്രോം ആഡ് ഓണ്‍ കഴിഞ്ഞ ചൊവ്വാഴ്ച ഫെയ്‌സ്ബുക്ക് മരവിപ്പിക്കുകയുണ്ടായി.
കമ്പനിയുടെ വ്യവസ്ഥകള്‍ ലംഘിക്കുന്നതുകൊണ്ടാണ് ഈ നടപടിയെന്ന് ഫെയ്‌സ്ബുക്ക് പറയുന്നുവെങ്കിലും, ഗൂഗിള്‍ പ്ലസിനെ അത്ര വിശാലമനസ്ഥിതിയോടെയല്ല ഫെയ്‌സ്ബുക്ക് സമീപിക്കുന്നത് എന്നതിന്റെ സൂചനയാണ് ഈ നടപടി.
അതേസമയം, ഗൂഗിള്‍ പ്ലസിനെ കൂടുതല്‍ വേദികളിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഗൂഗിള്‍ ഊര്‍ജിതമാക്കി. ഐഫോണിനും ഐപാഡിനും ആവശ്യമായ ഗൂഗിള്‍ പ്ലസ് ആപ്ലിക്കേഷനുകള്‍ ആപ്പിളിന് സമര്‍പ്പിച്ചു കഴിഞ്ഞു. നിലവില്‍ ഫെയ്‌സ്ബുക്കുമായി ആപ്പിള്‍ അത്ര നല്ല ബന്ധത്തിലല്ല. അതിന് തെളിവാണ് അടുത്തയിടെ അവതരിപ്പിച്ച iOS5 ല്‍ ഫെയ്‌സ്ബുക്കിന് പകരം ട്വിറ്ററിന് കൂടുതല്‍ ആനുകൂല്യം നല്‍കാന്‍ ആപ്പിള്‍ തയ്യാറായത്. ഈ സാഹചര്യം ഗൂഗിള്‍ പ്ലസിന് കൂടി അനുകൂലമാകുമോ എന്നത് അറിയാനിരിക്കുന്നതേയുള്ളു.
സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് രംഗത്ത് മുമ്പ് ഗൂഗിള്‍ അവതരിപ്പിച്ച സര്‍വീസുകളെ (ഗൂഗിള്‍ ബസ്, ഗൂഗിള്‍ വേവ് ) അപേക്ഷിച്ച് മികച്ച സ്വീകരണമാണ് ഗൂഗിള്‍ പ്ലസിന് ലഭിക്കുന്നത്. സ്വകാര്യത സംബന്ധിച്ച പരാതികളും കുറവാണ്.
സുഹൃത്തുക്കളെ വ്യത്യസ്ത വലയങ്ങളിലാക്കാന്‍ സാഹായിക്കുന്ന ഫീച്ചറാണ്, ഫെയ്‌സ്ബുക്കിനെ അപേക്ഷിച്ച് ഗൂഗിള്‍ പ്ലസിലെ വലിയ മുന്നേറ്റമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. അതേപോലെ തന്നെ, പത്ത് സുഹൃത്തുക്കളുമായി ഒരേസമയം വീഡിയോ ചാറ്റിങ് സാധ്യമാക്കുന്ന 'ഹാങ്ഔട്ട്' ഫീച്ചറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ജിമെയിലിന്റെ ആരംഭത്തിലേതു പോലെ പ്രത്യേക ക്ഷണം അനുസരിച്ചാണ് ഗൂഗിള്‍ പ്ലസില്‍ തുടക്കത്തില്‍ പ്രവേശനം ലഭിക്കുക. ഫെയ്‌സ്ബുക്ക് മേധാവി സക്കര്‍ബര്‍ഗിനെ ആരാണ് ഗൂഗള്‍ പ്ലസിലേക്ക് ക്ഷണിച്ചതെന്ന് അറിവായിട്ടില്ല.

പഴശ്ശി കുടീരം

പഴശ്ശി കുടീരം
Posted on: 28 Mar 2011

ബ്രിട്ടീഷ്ആധിപത്യത്തിനെതിരെ ആദിവാസികളെ സംഘടിപ്പിച്ച് ഗറില്ലാ സമരം നടത്തി രക്തസാക്ഷിത്വം വരിച്ച വീരകേരളവര്‍മ പഴശ്ശിരാജാവിന്റെ ഭൗതികദേഹം അടക്കം ചെയ്ത സ്ഥലമാണ് പഴശ്ശി കുടീരം എന്നറിയപ്പെടുന്നത്.1805 നവംബര്‍ 30ന് വയനാട്ടിലെ മാവിലാം തോട് എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാരുമുണ്ടായ ഏറ്റുമുട്ടലിലാണ് പഴശ്ശി വീരമൃത്യുവരിച്ചത്. വെള്ളക്കാര്‍ക്ക് പിടികൊടുക്കാതെ വൈരക്കല്ല് വിഴുങ്ങി ആത്മഹത്യ ചെയ്തതാണെന്നും പറയപ്പെടുന്നു. തുടര്‍ന്ന് പഴശ്ശിരാജയുടെ മൃതദേഹം ബ്രിട്ടിഷുകാര്‍ ഔദ്യോഗിക ബഹുമതികളോടെ മാനന്തവാടിയില്‍ എത്തിച്ച് സംസ്‌കരിക്കുകയായിരുന്നു.
1980ല്‍ സംസ്ഥാന പുരാവസ്തുവകുപ്പ് പഴശ്ശികുടീരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു. ഇതിനോടനുബന്ധിച്ച് 2010 ഡിസംബറില്‍ സ്ഥാപിച്ച മ്യസിയത്തില്‍ ചരിത്ര ഗ്യാലറി, ആദിവാസി ഗ്യാലറി, പൈതൃക ഗ്യാലറി, നാണയ ഗ്യാലറി, ഇന്‍ട്രോഡക്ടറി ഗ്യാലറി തുടങ്ങിയ വിഭാഗങ്ങളിലായി വിപുലമായ ചരിത്ര വിജ്ഞാന ശേഖരം സജ്ജീകരിച്ചിട്ടുണ്ട്. ആദിവാസികളുടെ തനതായ കരവിരുത് ഉള്‍ക്കൊണ്ട കലാരൂപങ്ങള്‍ അണി നിരത്തിയ ഗ്യാലറി അക്കാലത്തെ ജീവിതശൈലിയും സാംസ്‌കാരവും പുതുതലമുറയെ ഓര്‍മ്മിപ്പിക്കാന്‍ പോന്നവയാണ്.

ദൈവത്തിന്‍റെ സ്വന്തം നാടിന്‍റെ ഔദ്യോഗിക വാഹനത്തിന്‍റെ മഴക്കാലത്തെ ഒരു സാധാരണ കാഴ്ച്ച.......

ഇന്റർനെറ്റിലെ കോവർകഴുതകൾ

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഫൈനാൻഷ്യൽ ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു.ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു നിങ്ങളുടെ അക്കൌണ്ടിലേക്ക്ക് കമ്പനി നിക്ഷേപിക്കുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.യാതൊരു ഇൻവെസ്റ്റ്മെന്റും ഈ ബിസിനസിലില്ല. ഒരു രൂപ പോലും ഇതിനായി മുടക്കേണ്ടതില്ല. കമ്പനി നോക്കുന്നതു ഒന്നു മാത്രം. വിശ്വാസ്യത. കമ്പനിയുടെ പണം ട്രാൻസ്ഫർ ചെയ്യുന്നതിനായി നിങ്ങളുടെ കൈവശം വിശ്വസിച്ചു ഏല്‍പ്പിക്കാമൊ എന്നതു മാത്രം.
കമ്പനി രാജ്യത്തിനു വെളിയിൽ നിന്നുമുള്ളതായിരിക്കും. ചെയ്യേണ്ടതു കമ്പനിയയക്കുന്ന പണത്തിൽ നിന്നും കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക കമ്പനി പറയുന്ന അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക എന്നതു മാത്രം. ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നതു. ഇതൊരു റിസ്കില്ലാത്ത ജോലി എന്നതാN. കാരണം നിങ്ങളൊരു ചില്ലി കാശു പോലും ഈ ബിസിനസിനായി മുടക്കുന്നില്ല. പകരം അങ്ങൊട്ടൂമിങ്ങോട്ടൂമുള്ള പണത്തിന്റെ കൈമാറ്റം ഉറപ്പു വരുത്തുന്നു എന്ന് മാത്രം . ഒറ്റ നോട്ടത്തിൽ ഒരു രൂപ പോലും കൈമാറ്റം ചെയ്യുന്ന ഏജന്റിനു നഷ്ട്പെടുന്നില്ല.
എന്നാൽ നിർഭാഗ്യവശാൽ ഇത്തരത്തിലുള്ള ഒരു ജോലി കിട്ടുന്ന ആൾ ഒരു ഫൈനാൻഷ്യൽ കുറ്റകൃത്യത്തിന്റെ ഇരയായി മാറുകയാണ് ചെയ്യുന്നത് . ഒരു ദിവസം രാവിലെ നിങ്ങൾക്കു നിങ്ങളുടെ ബാങ്കിംഗ് സെർവീസ് പ്രൊവൈഡറുടെ പക്കൽ നിന്നും ഒരു നോട്ടിസ് ലഭിക്കുന്നു. അതുവരെ നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്ത തുക മുഴുവൻ ബാങ്കിലേക്ക് തിരിച്ചടക്കാനായിരിക്കും ആ നോട്ടിസിൽ ആവശ്യപ്പെടുന്നതു. കൂട്ടത്തിൽ ലാ എൻഫോഴ്സ്മെന്റ് ഏജൻസികളുടെ പക്കൽ നിന്നും ഒരു അറസ്റ്റ് വാറന്റും.
ഇത്തരത്തിൽ വ്യക്തികളെ തെറ്റിദ്ധരിപ്പിച്ച് അക്കൗണ്ടുകൾ വഴി പണം ട്രാൻസ്ഫർ ചെയ്യുന നിരവധി തട്ടിപ്പു സംഘങ്ങൾ ഇന്റർനെറ്റിൽ വ്യാപകമാൺ. ഇവർ നടത്തുന്ന ഫൈനാൻഷ്യൽ കുറ്റകൃത്യത്തിൽ ഉൾപെടുന്ന വ്യക്തിയെ മണി മ്യൂളർ അഥവാ ഏജന്റുമാർ എന്ന് വിളിക്കുന്നു. ഇൻഡ്യയിലൊ പുറം രാജ്യത്തൊ ഉള്ള വ്യക്തികളുടെയൊ മറ്റു ബാങ്കിംഗ് സ്ഥാപനങ്ങളുടെയൊ അക്കൗണ്ടിൽ നിന്നും തട്ടീച്ചെടുകുന്ന പണമായിരിക്കും നിങ്ങളുമായി ബന്ധപ്പെട്ട കമ്പനി,നിങ്ങളുടെ അക്കൗണ്ടിലേക്ക് ട്രാൻഫർ ചെയ്യുന്നതു. ഒറ്റ നോട്ടത്തിൽ യഥാർത്ഥത്തിൽ നിലവിലുള്ളതെന്ന് തോന്നിക്കുന്ന ഇത്തരം കമ്പനികൾ വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് വിവരങ്ങൾ മുതലായവ ഫിഷിംഗ് വഴിയൊ മറ്റു വഴികൾ ഉപയോ)ഗിച്ചൊ കൈവശപ്പെടുത്തിയതിനു ശേഷം ലഭിക്കുന്ന വിവരങ്ങൾ ഉപയോഗപ്പെടുത്തി അക്കൗണ്ടുകളിലെ പണം മണിമ്യൂളർമാർ എന്നറിയപ്പെടുന്ന ഏജന്റുമാരെ ഉപയോഗിച്ച് അവരുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും തുടർന്ന് ഈ ഏജന്റുമാർ അവരുടെ കമ്മീഷൻ കിഴിച്ച ശേഷം ബാക്കിയുള്ള തുക തട്ടിപ്പുകാർ ആവശ്യപ്പെടുന്ന അക്കൗണ്ടിലേക്ക് ട്രാൻസഫർ ചെയ്തു കൊടുക്കുന്നു.
പൊടുന്നനെ മണീ മ്യൂളർമാരുടെ അക്കൗണ്ടിലേക്കുള്ള കമ്പനിയുടെ ട്രാൻസാക്ഷൻ നിലക്കുകയും, പിന്നീട് അവരുമായി യാതൊരു തരത്തിലും ബന്ധപ്പെടാനും കഴിയാതെ വരുന്നു. ബാങ്കുകളിൽ നിന്നും ലാ എൻഫോഴ്സ്മെന്റ് ഏജൻസികളിൽ നിന്നും നോട്ടീസും അറസ്റ്റ് വാറന്റും ലഭിക്കുമ്പോഴായിരിക്കും തങ്ങളകപ്പെട്ട ചതിക്കുഴിയുടെ ആഴം മണി മ്യുളെഴ്സ് എന്നറിയപ്പെടുന്ന ഏജന്റുമാർ മനസ്സിലാക്കുന്നത്.
മണി മ്യൂളർമാർക്ക് ഇമെയിൽ ലഭിക്കുന്നതിനു ഏതാനും ദിവസങ്ങൾക്കു മുൻപ് മാത്രമായിരിക്കും ബന്ധപ്പെടുന്ന കമ്പനിയുടെ പേരിൽ ഒരു വെബ്സൈറ്റൊ അല്ലെങ്കിലൊരു ഇമെയിൽ ഐഡിയൊ ക്രിയേറ്റ് ചെയ്യുനത്. യഥാർത്ഥത്തിൽ നിലവിലിലുള്ളതെന്ന് തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വിവരങ്ങളായിരിക്കും ഇവയിലുണ്ടായിരിക്കുക, ഇതു വഴി ഏജന്റുമാരെ വിശ്വസിപ്പിക്കാനും ഈ തട്ടിപ്പു സംഘങ്ങൾക്കു കഴിയുന്നു. വെറുതെ കിട്ടുന്ന പണമല്ലെയെന്നു കരുതി ഏജന്റുമാർ ഇവരുടെ കെണിയിൽ ഉൾപ്പെടുകയും ചെയ്യുന്നു. അറിഞ്ഞു കൊണ്ടായിരിക്കില്ല ഇവർ ഇതിനകത്തു ചെന്നു ചാടുന്നതെങ്കിലും പിന്നീടുള്ള നിയമക്കുരുക്കുകൾ ഒഴിയാ ബാധയായിരിക്കും. ഇങ്ങനെയെന്തെങ്കിലും ഓഫറുകൾ ഇമെയിൽ വഴി ലഭിക്കുന്നുണ്ടെങ്കിൽ അവരുമായി ബന്ധപ്പെടാതിരിക്കുക എന്നതു മാത്രമാൺ ഇതിൽ ചെയ്യാവുന്ന ഏക കാര്യം. വെറുതെ പണം ലഭിക്കുന്നതല്ലെ എന്നു കരുതി അവരുമായി ബന്ധപ്പെടുകയൊ പണം ട്രാൻസ്ഫർ ചെയ്യുകയൊ ചെയ്താൽ മാനഹാനി, ധനനഷ്ടം സാധിക്കുമെങ്കിൽ ഒരു ജയിൽ വാസം എന്നിവയും ഒത്തുകിട്ടും. ഇത്തരം നിരവധി കേസുകൾ ഇൻഡ്യയിലൊട്ടാകെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിലും ഒട്ടും കുറവില്ലാതെ തന്നെയുണ്ട്.
DEAR VISITORS..........

ഈ പോസ്റ്റ് നിങ്ങള്ക്ക് ഇസ്ടപ്പെട്ടെങ്കില്‍ താഴെ കാണുന്ന facebook link എല്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ wall എല്‍ പോസ്റ്റ് ചെയ്യുമോ ?
plsssssssssssssssss
PLS VISIT THIS SITE REGULARLY AND YOU MUST COMMENT HERE

തമിഴ്നടന്‍ കാര്‍ത്തി വിവാഹിതനായി

തമിഴ്നടന്‍ കാര്‍ത്തി വിവാഹിതനായി. കൊയമ്പത്തൂരിലെ ഒരു സ്വകാര്യഹാളിലാണ് ചടങ്ങ്് നടന്നത്.
ചെന്നൈ സ്റ്റെലാമേരികോളേജിലെ ഇംഗ്ലീഷ് ബിരുദാനന്തരബിരുദവിദ്യാര്‍ഥിനിയാണ് വധു രഞ്ജനി. അഛന്‍ ശിവകുമാര്‍ , സഹോദരനും നടനുമായ സൂര്യ,ഭാര്യ ജ്യോതിക, എന്നിവരും കുടുംബാംഗങ്ങളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. നാലായിരത്തിലധികം വരുന്ന ആരാധകര്‍ക്ക് പ്രത്യേക സദ്യയുമൊരുക്കിയിരുന്നു. കാര്‍ത്തിയുടെ പരുത്തിവീരന്‍ എന്ന ആദ്യസിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്ന

മൊബൈല്‍ഫോണ്‍ മസ്തിഷ്കാര്‍ബുദ സാധ്യത അഞ്ചിരട്ടിയാക്കും

ലണ്ടന്‍ : മൊബൈല്‍ഫോണും കോഡ്ലെസ് ഫോണും ഉപയോഗിക്കുന്നവരില്‍ മാരകമായ മസ്തിഷ്കാര്‍ബുദത്തിനുള്ള സാധ്യത അഞ്ചുമടങ്ങ് കൂടുതലാണെന്ന് പഠനറിപ്പോര്‍ട്ട്. മാരകമായ ബ്രെയിന്‍ ട്യൂമര്‍ വിഭാഗത്തില്‍പ്പെടുന്ന ഗ്ലയോമയാണ് ഇവരില്‍ കണ്ടുവരുന്നത്. കൗമാരപ്രായത്തില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് തുടങ്ങുകയും 10 വര്‍ഷം തുടരുകയും ചെയ്യുന്നവരില്‍ ഇതിന് സാധ്യത 4.9 ശതമാനം കൂടുതലാണ്. ലോകാരോഗ്യസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര അര്‍ബുദ ഗവേഷണ ഏജന്‍സിയാണ് പഠനം നടത്തിയത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ഓങ്കോളജിയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്. ഒറെബ്രോ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെയും ഉമിയ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
Sony Presents World's First 16.4MP Camera Sensors for Mobiles

Subscribe to:
Posts (Atom)