തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍

ഈ പോസ്റ്റ് വായിച്ച് ചിരിച്ച് തള്ളാനാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ നിങ്ങളോരോരുത്തരും തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍ കൂടി നിങ്ങളുടെ അറിവിലേക്കായി പറഞ്ഞു തരാം…..
അമേരിക്കയിലെ ലാസ് വേഗാസില്‍ ഭാര്യയും 2 പെണ്മക്കളുമൊന്നിച്ച് സ്ഥിരതാമസമാക്കി വര്ഷങ്ങളായി കോഴിമുട്ടയുടെ ഹോള്സെയിലല്‍ ഡീലറായി മുട്ടവ്യാപാരം നടത്തിക്കൊണ്ടിരിക്കുന്ന ലുട്ടാപ്പി പൊഡോള്സ്കി എന്നയാളുടെ മൂത്ത മകള്‍ക്ക് ആള് മാറീ ആരോ ഈ പോസ്റ്റ് അയച്ച് കൊടുക്കുകയുണ്ടായി… ഇത് വരെ എഴുതിയ പരീക്ഷകളെല്ലാം സപ്ലിയടീച്ച് വീട്ടിലിരിക്കുന്ന മകളുടെ ഹുഡായിപ്പുകള് നേരിട്ട് മനസ്സിലാക്കാനായി അവളുടെ മെയില്‍ ബോക്സ് പരിശോധിക്കാന്‍ പൊഡോള്സ്കി തീരുമാനിച്ച ദിവസമായിരുന്നു അത്. മെയില്‍ ബോക്സ് തുറന്നയുടനെ ആളും പേരുമറിയാതെ കിട്ടിയ ഇ-മെയില്‍ കണ്ട പൊഡോള്സ്കി ക്രുദ്ധനായി ഒരു നിമിഷം പോലും പാഴാക്കാതെ പ്രസ്തുത മെയില്‍ ഡിലീറ്റ് ചെയ്തു.. ദു:ഖമെന്തെന്നറിയാതെ ഇത്രയും കാലം ജീവിച്ച് വന്ന പൊഡോള്സ്കിയുടെ കഷ്ടകാലം അവിടെ തുടങ്ങുകയായിരുന്നു… 2 ലക്ഷം മുട്ടകളുമായി വില്പനക്കു പോയ പൊഡോള്സ്കിയുടെ പെട്ടി ഓട്ടോയില്‍ ഒരു ടിപ്പര്‍ ലോറി വന്നിടിക്കുകയും മുട്ടകളെല്ലാം ചേര്‍ന്ന് റോഡില് ഒരു ജംബോ ഓംലറ്റ് രൂപപ്പെടുകയും അതു വഴി വായി നോക്കി നടക്കുകയായിരുന്ന ഗിന്നസ് ബുക്കുകാര് പൊഡോള്സ്കിയെ ഗിന്നസ് പൊഡോള്സ്കിയാക്കുകയും ചെയ്തു. ഇന്ഷ്വറന്‍സ് പ്രീമിയം പിഴ കൂടാതെ അടക്കേണ്ട അവസാന തീയ്യതി അന്നായിരുന്നുവെന്നോര്‍ത്ത് വിഷണ്ണനായിരുന്ന പൊഡോള്സ്കിയെത്തേടി മറ്റൊരു വാര്‍ത്തയെത്തി… പനിയായി ആസ്പത്രിയില് കൊണ്ടു പോയിരുന്ന ഇളയ മകള്‍ക്ക് പക്ഷിപ്പനിയാണെന്ന്…. അങ്ങനെ ഒരു വിധത്തില്‍ നേരം വെളുപ്പിച്ച പൊഡോള്സ്കിക്ക് ഇടിവെട്ടിയവന്റെ തലയില്‍ തേങ്ങാ വീണ പോലെയായി അടുത്ത പ്രഭാതം…സപ്ലിയടിച്ച് വീട്ടിലിരുന്ന മൂത്ത മകള് പൊഡോള്സ്കിയുടെ കോഴി ഫാമില്‍ കോഴികളെ കുളിപ്പിക്കാന്‍ വന്നിരുന്ന ചെക്കന്റെ കൂടെ ഒളിച്ചോടീപ്പോയി എന്ന വാര്‍ത്തയാണ് പൊഡോള്സ്കിയെ എതിരേറ്റത്..
ഇങ്ങനെ എവിടെത്തിരിഞ്ഞാലും കഷ്ടകാലം മാത്രമായതോടെ പൊഡോള്സ്കി ഒരു സുഹ്രത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആറ്റുകാല്‍ രാധാക്രഷ്ണനെ കാണാന്‍ തീരുമാനിച്ചു.. പൊഡോള്സ്കിയുടെ രാഹു-കേതു അപഹാരങ്ങളെല്ലാം നിര്‍ണയിച്ച് കഴിഞ്ഞ ആറ്റുകാല്‍ പറഞ്ഞു... നിന്റെ പ്രശ്നങ്ങള്‍ക്കൊരൊറ്റ പരിഹാരമേയുള്ളൂ.. ഡിലീറ്റ് ചെയ്റ്റ ആ മെയില്‍ നീ റിക്കവര്‍ ചെയ്യണം

No Response to "തീര്ച്ചയായും അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങള്‍"

Post a Comment

powered by Blogger | WordPress by Newwpthemes | Converted by BloggerTheme | Blogger Templates | Best Credit Cards