
സ്വന്തം മുഖം നോക്കാന്‍ ഭയമാണ് മലയാള സിനിമക്ക്. സ്വന്തം ചലച്ചിത്രചരിത്രത്തിനിടയില്‍ മലയാളസിനിമ ഏറ്റവും കൂടുതല്‍ പുറത്ത് കാണിക്കാതിരിക്കാന്‍ ശ്രമിച്ചതും അഴുക്കുപുരണ്ട ആ മുഖം തന്നെ. കോടമ്പാക്കത്തെ സ്റ്റുഡിയോകളില്‍ തമിഴ് ചവച്ചിറക്കി ജീവിക്കുന്ന കാലം മുതല്‍ ചില സിനിമകളെ കുറിച്ച് കേള്‍ക്കുമ്പോള്‍ - കഥയുടെ രത്നച്ചുരുക്കം വായിക്കുമ്പോള്‍ - മറ്റു ചിലരുടെ അഭിപ്രായങ്ങളില്‍ കുരുങ്ങുമ്പോള്‍ - നമ്മള്‍ നിരാശരായിരുന്നു. അല്ലെങ്കില്‍ ഏതെങ്കിലും ചാനലിന്റെയോ ഡി.വി.ഡി.യുടെയോ രൂപത്തില്‍...